ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2014-01-27 15:56:43
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്2015 സമർപ്പിത വർഷാചരണം27 ജനുവരി 2014, വത്തിക്കാൻ
സമർപ്പിതർക്കുവേണ്ടിയുള്ള വർഷാചരണത്തിന്‍റെ വിശദാംശങ്ങള്‍ ജനുവരി 31ന് വത്തിക്കാനില്‍ നടക്കുന്ന വാർത്താ സമ്മേളനത്തില്‍ അറിയിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാർത്താക്കുറിപ്പ്. വെള്ളിയാഴ്ച രാവിലെ 11.30ന് വത്തിക്കാനിലെ ജോൺ പോൾ രണ്ടാമൻ ഹാളിൽ നടക്കുന്ന വാർത്താ സമ്മേളനത്തില്‍ സമർപ്പിതർക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ അദ്ധ്യക്ഷൻ കർദിനാൾ ജ്യാവോ ബ്രാസ് ദെ ആവിസ്, സെക്രട്ടറി ആർച്ച്ബിഷപ്പ് ഹോസെ റോഡ്രിഗസ് കബ്ബായ്യോ എന്നിവർ പങ്കെടുക്കുമെന്ന് വാർത്താക്കുറിപ്പ് അറിയിച്ചു.

2013 നവംബർ 29ന് സന്ന്യസ്ത സഭാ സമൂഹങ്ങളുടെ സുപ്പീരിയർ ജനറല്‍മാരുടെ 82ാമത് പൊതുസമ്മേളനത്തിലാണ് 2015ാം ആണ്ട് സമർപ്പിതരുടെ വർഷമായി ആചരിക്കുമെന്ന് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തിയത്.

Reported: Vatican Radio, TG
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം