2006-06-12 18:08:22

കുടുംബം സ്നേഹത്തിന്‍റെയും ജീവന്‍റെയും സമൂഹമായിരിക്കാ൯ വിളിക്കപ്പെട്ടിരിക്കുന്നു- മാര്‍പാപ്പ.


സ്നേഹത്തിന്‍റെയും ജീവന്‍റെയും ഒരു സമൂഹമായിരിക്കാ൯ കുടുംബം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, വൈവിധ്യങ്ങള്‍ കുടുംബത്തില്‍ കൂട്ടായ്മയുടെ ഒരു നിദര്‍ശനംആയിത്തീരണമ‍െന്നും ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ പ്രബോധിപ്പിച്ചു.  ത്രിയേക ദൈവത്തിന്‍റെ അപരിമേയ രഹസ്യം ഒട്ടൊക്കെ മനസ്സിലാക്കാ൯ വിശ്വാസികളെ സഹായിക്കുന്ന വിവിധ സാദൃശ്യങ്ങളിലൊന്നാണ് കുടുംബമ‍െന്നും പാപ്പാ പറഞ്ഞു.കത്തോലിക്കാസഭ പരിശുദ്ധതമ ത്രിത്വത്തിന്‍റെ തിരുനാളാഘോഷിച്ച ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനാപ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇവ പറഞ്ഞത്.   പാപ്പാ ഇപ്രകാരം തുടര്‍ന്നു:

ദൈവം അനന്തമായ ഏകാന്തതയല്ലെന്നും, മറിച്ച് പ്രകാശത്തിന്‍റെയും സ്നേഹത്തിന്‍റെയും കൂട്ടായ്മയും, പരിശുദ്ധാരൂപിയില്‍ പിതാവും പുത്രനും തമ്മിലുള്ള നിത്യമായൊരു സംസര്‍ഗ്ഗത്തില്‍ നല്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതുമായ ജീവനുമാണ്- വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളില്‍ സ്നേഹിക്കുന്നവനും, സ്നേഹിക്കപ്പെടുന്നവനും, സ്നേഹവുമാണ്- എന്നും കണ്ടെത്തുന്ന വിശ്വാസികള്‍ക്ക്, അവിടുത്തെ ആന്തരിക ജീവ൯തന്നെ മനസ്സിലാക്കാ൯ കഴിയുന്നുവെന്ന് ഒരുവിധത്തില്‍ പറയാം.  ഈ ലോകത്തില്‍ വച്ച് ആര്‍ക്കും ദൈവത്തെ കാണാ൯ കഴിയുകയില്ല.  എന്നാല്‍ അവിടുന്ന് സ്വയം വെളിപ്പെടുത്തി. ആകയാല്‍ അപ്പസ്തോലനായ യോഹന്നാനോട്ചേര്‍ന്ന്, ദൈവം സ്നേഹമാണ്”(1 യോഹ.4,8),  “ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു (1 യോഹ.4.16) എന്ന് പ്രഖ്യാപിക്കാ൯ നമുക്കും സാധിക്കുന്നു. ക്രിസ്തുവിന‍െ കണ്ടു മുട്ടുകയും അവിടുന്നുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നവ൯ സ്വന്തം ആത്മാവില്‍, അവിടുന്ന് തന്‍റെ ശിഷ്യന്‍മാര്‍ക്ക് നല്കിയ വാഗ്ദാനമനുസരിച്ചുള്ള, ത്രിത്വാത്മക കുട്ടായ്മ സ്വീകരിക്കുന്നു.  യേശു അവരോട് അരുളിച്ചെയ്തു: “എന്നെ സ്നേഹിക്കുന്നവ൯ എന്‍റെ വചനം പാലിക്കും.  അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. (യോഹ.14.23).

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അണ്ഡകടാഹം ത്രിയേക ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതാണ്.  നക്ഷത്രപഥങ്ങള്‍ക്കിടയിലുള്ള അപാരതമുതല്‍ സൂക്ഷ്മദര്‍ശീയ കണികവരെ അസ്തിത്വമുള്ള സര്‍വ്വവും ബഹ്വത്വത്തിലും ഘടകങ്ങളുടെ വൈവിദ്ധ്യത്തിലും, അമേയ സ്വരൈക്യത്തിലെന്നവിധം, സ്വയം വെളിപ്പെടുത്തുന്ന ഒരു സത്തയെ സൂചിപ്പിക്കുന്നു.  അസ്തിത്വമുള്ള സര്‍വ്വവും, സാദൃശ്യരൂപേണ സ്നേഹംഎന്നു വിളിക്കാവുന്ന ഏകതാനമായ ഒരു ചാലകശക്തിക്കനുസരണം,  ക്രമപ്പെടുത്തിയിരിക്കുന്നു.  എന്നാല്‍ സ്വതന്ത്രനും യുക്തിയുള്ളവനുമായ മനുഷ്യവ്യക്തിയില്‍മാത്രം ഈ ചലനാത്മകത ആത്മീയം, ആത്മാര്‍ത്ഥമായ സ്വയം ദാനത്തില്‍ ദൈവത്തോടും ഒരുവന്‍റെ അയല്‍ക്കാരനോടുമുള്ള പ്രത്യുത്തരമെന്നനിലയില്‍ ഉത്തരവാദിത്വബോധമുള്ള സ്നേഹം, ആയിത്തീരുന്നു. ഈ സ്നേഹത്തില്‍ മനുഷ്യജീവി അവന്‍റെ സത്യവും സന്തോഷവും കണ്ടെത്തുന്നു....................

സത്യമായ വചനത്തെയും പവിത്രീകരിക്കുന്നവനായ അരൂപിയെയും ലോകത്തിലേക്കയച്ച പിതാവിനെ സ്തുതിക്കുന്നതിലൂടെ, ക്രിസ്തുവിന്‍റെ സദ്വാര്‍ത്തനമ്മുടെ കുടുംബങ്ങളിലും, ജോലിസ്ഥലങ്ങളിലും, നാം കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും എത്തിച്ചുകൊണ്ട്, നമ്മുടെ വിശ്വാസത്തിന് സാക്ഷൃംവഹിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നമുക്ക് ശക്തിപ്പെടുത്താം.  

---------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.