2009-05-09 09:30:03

പാപ്പാ എല്‍ സാല്‍വദോര്‍ പ്രസിഡന്‍റ് ഏലിയാസ് അന്‍റോണിയോ സാക ഗൊണ്‍സാലസിനെ ഒരു കുടിക്കാഴ്ചയ്ക്ക് സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മദ്ധ്യമേരിക്കന്‍ നാടായ എല്‍ സാല്‍വദോറിന്‍െറ പ്രസിഡന്‍റ് ഏലിയാസ് അന്‍റോണിയോ സാക ഗൊണ്‍സാലസിനു് വ്യാഴാഴ്ച വത്തിക്കാനില്‍ ഒരു സന്ദര്‍ശനം അനുവദിച്ചു. പാപ്പായെ സന്ദശിച്ച പ്രസിഡന്‍റ് തദനന്തരം വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചിസീയോ ബര്‍ത്തോണെ, വത്തിക്കാന്‍ വിദേശബന്ധങ്ങള്‍ക്കായുള്ള കാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബേര്‍ത്തി എന്നിവരുമായും കുടിക്കാഴ്ച നടത്തി. സൗഹൃദപരമായ ആ കുടിക്കാഴ്ചകളിലെ സംഭാഷണങ്ങള്‍ എല്‍ സാല്‍വദോറിന്‍െറയും, അന്താരാഷ്ട്രസമൂഹത്തിന്‍െറയും ആനുകാലികവിഷയങ്ങളുടെ ചര്‍ച്ചയ്ക്കു് അവസരമേകിയതായി ആ സന്ദര്‍ശനങ്ങളെ അധികരിച്ച പ.സിംഹാസനത്തിന്‍െറ വിജ്ഞാപനം പറയുന്നു. സംഘടിതകുറ്റങ്ങള്‍ക്ക് എതിരായ എല്‍സാല്‍വദോറിന്‍െറ പോരാട്ടം, വിദ്യാഭ്യാസ കുടിയേറ്റ വികസന തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും തദവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കുടാതെ 50 ലക്ഷം വിശ്വാസികളുള്ള സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ചര്‍ച്ചയില്‍ പരാമര്‍ശവിഷയമായെന്നും, ആ ബന്ധം നാടിന്‍െറ പുരോഗതിക്കും, ദേശീയവികസനത്തിനും, സമാധാനസംസ്ഥാപനത്തിനും പാതയൊരുക്കമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചെന്നും വിജ്ഞാപനത്തില്‍ തുടര്‍ന്നു കാണുന്നു







All the contents on this site are copyrighted ©.