2010-12-16 19:37:06

മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കെസിബിസി പ്രസിഡന്‍റ്


16 ഡിസംമ്പര്‍ 2010
ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കെസിബിസിയുടെ,
കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി നിയമിതനായി.
ഡിസംബര്‍ 15-ാം തിയതി ബുധനാഴ്ച പാലാരിവട്ടത്തുള്ള കെസിബിസിയുടെ പ്രാദേശിക കാര്യാലയമായ പിഒസി-ല്‍ ചേര്‍ന്ന ജനറല്‍ബോഡിയാണ് പ്രസിഡന്‍റ് ഉള്‍പ്പെടെ വിവിധ കമ്മിഷനുകളിലേയ്ക്കുമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെസിബിസി-യുടെ പുതിയ പ്രസിഡന്‍റ്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ അതിരൂപതാദ്ധ്യക്ഷനാണ്. വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്താ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കെസിബിസിയുടെ വൈസ്-പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല അതിരൂപതാദ്ധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസാണ് ജനറല്‍ സെക്രട്ടറി. മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ - ബിഷപ്പ് ജോസഫ് കരിയില്‍, കൊച്ചിരൂപത, ദൈവവിളി – മാര്‍ ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപത, വിദ്യാഭ്യാസം – ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, കൊല്ലം രൂപത, ഡയലോഗ് – ബിഷപ്പ് മാത്യു മൂലക്കാട്ട്, കോട്ടയം രൂപത, ബൈബിള്‍ - മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, കോതമംഗലം തൂപത
നീതി, സമാധാനം - ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴി, ആലപ്പുഴ രൂപത
ദൈവശ്സ്ത്രം – മാര്‍ യൂലിയോസ് കാക്കനാട്, മൂവ്വാറ്റുപുഴ രൂപത
ആരോഗ്യം – മാര്‍ ജേക്കബ് തൂങ്കുഴി, പാലക്കാട് രൂപത, മദ്യവിരുദ്ധ സമിതി – ബിഷപ്പ് സെബാസ്റ്റൃന്‍ തെക്കത്തുശ്ശേരി, വിജയപുരം, എന്നിവരാണ് മറ്റു കമ്മിഷന്‍ ഭാരവാഹികള്‍.







All the contents on this site are copyrighted ©.