2011-01-12 12:49:09

നിയമേതര ശിക്ഷാരീതികള്‍ക്കെതിരേ ഐക്യരാഷ്ട്ര സംഘടന


 നിയമേതര ശിക്ഷാരീതികളെ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന കൈകൊണ്ട നിലപാടുകളില്‍ കൃത്യതവേണമെന്ന് വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു.ഡിസംബര്‍ ഇരുപത്തിയൊന്നാം തിയതി ഐക്യരാഷ്ട്ര സംഘടനയുടെ പൊതു അസംബ്ലിയുടെ അറുപത്തിയഞ്ചാം സമ്മേളത്ത‍ിലാണ് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് അസ്സീസി ചുള്ളിക്കാട്ട് ഈ നയത്തെസംബന്ധിച്ച് വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്. നയാമീകമല്ലാത്ത ശിക്ഷാരീതികള്‍ക്ക് അറുതിവരുത്താന്‍ ആഗോളസമൂഹം നല്‍കുന്ന പിന്തുണയ്ക്ക് നന്ദിപറഞ്ഞ അദ്ദേഹം നിയമത്തിനുമുന്നില്‍ ഏവരും തുല്യരാണെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യ സംരക്ഷണം ഉറപ്പു വരുത്തണമെന്നും പ്രസ്താവിച്ചു. നിയമേതര ശിക്ഷാരീതികളെ സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന കൈകൊണ്ട നിലപാടുകളില്‍ കൃത്യതവേണമെന്നും അത് വകുപ്പുകളായിത്തിരിച്ച് കൂട്ടിക്കുഴയ്ക്കാതെ വ്യക്തികളുടെ സംരക്ഷണത്തിനുവേണ്ടി പ്രാവര്‍ത്തീകമാക്കണെന്നും ആര്‍ച്ച് ബിഷപ്പ് ചുള്ളിക്കാട്ട് അഭ്യര്‍ത്ഥിച്ചു. വ്യക്തകളെ വസ്തുക്കളായിട്ടല്ല മനുഷ്യരായിട്ടാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.







All the contents on this site are copyrighted ©.