2011-05-03 09:58:55

ഒസാമയുടെ വധം പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ ഭയപ്പാടില്‍


ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് സല്‍ദാന പ്രസ്താവിച്ചു. ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ രഹസ്യ ഏജന്‍സി സി. ഐ. എ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ലഹോര്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ലോറന്‍സ് സല്‍ദാന മെത്രാപ്പോലീത്താ. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉസമാ വധത്തിന്‍റെ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിച്ചു, കൊല്ലപ്പെട്ട ഒസാമ ബിന്‍ ലാദനെ ഇസ്ലാം വിപ്ലവത്തിന്‍റെ നായകനായി ചിലര്‍ പരിഗണിച്ചിരുന്നെങ്കിലും തീവ്രവാദത്തിന്‍റെയും ലോകസമാധാനത്തിനെതിരേയുള്ള ഭീഷണിയുടേയും മാതൃകകൂടിയായിരുന്നു ബിന്‍ ലാദനെന്ന് ആര്‍ച്ച് ബിഷപ്പ് സല്‍ദാന അഭിപ്രായപ്പെട്ടു.
 







All the contents on this site are copyrighted ©.