2012-01-02 17:01:50

വിശ്വാസവത്സരത്തില്‍ കുടുംബങ്ങളിലെ വിശ്വാസപരിശീലനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുക: മാര്‍പാപ്പ


02 ജനുവരി 2012, മാഡ്രിഡ്
വിശ്വാസവത്സരത്തില്‍ കുടുംബങ്ങളിലെ വിശ്വാസ പരിശീലനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി സ്പെയിനിലെ കത്തോലിക്കര്‍ മാദ്രിഡ് പട്ടണത്തില്‍ നടത്തിയ പ്രാര്‍ത്ഥനായോഗത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. കുടുംബജീവിതത്തിലെ അവിഭാജ്യ ഘടകമാണ് മക്കളുടെ വിദ്യാഭ്യാസം. സഹജീവനത്തിന്‍റേയും വിശ്വാസപ്രചരണത്തിന്‍റെയും മൂല്യാബോധത്തിന്‍റെയും പ്രഥമപാഠങ്ങള്‍ അഭ്യസിപ്പിക്കുന്ന വേദിയാണ് കുടുംബങ്ങള്‍. സ്വന്തം ജീവിതാന്തസു തിരഞ്ഞെടുക്കാന്‍ മക്കള്‍ക്കു പരിശീലനം ലഭിക്കുന്നതും കുടുംബങ്ങളില്‍ നിന്നാണ്. വിശ്വാസാധിഷ്ഠിതമായ ജീവിതത്തില്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറാന്‍ കത്തോലിക്കാ കുടുംബങ്ങള്‍ക്കു മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നു.

2012 ഒക്ടോബര്‍ പതിനൊന്നാം തിയതി മുതല്‍ 2013 നവംബര്‍ ഇരുപത്തിനാലാം തിയതി വരെയാണ് സാര്‍വ്വത്രീക സഭ വിശ്വാസ വത്സരമായി ആചരിക്കുന്നത്.








All the contents on this site are copyrighted ©.