2012-03-01 16:27:42

സ്വഭാവത്തില്‍
സഭ പ്രേഷിതയെന്ന്
കര്‍ദ്ദിനാള്‍ ഫിലോണി


1 മാര്‍ച്ച് 2012, റോം
സ്വഭാവത്തില്‍ സഭ പ്രേഷിതയാണെന്ന്, കര്‍ദ്ദിനാള്‍ ഫെര്‍ഡിനാന്‍റ് ഫിലോണി, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് പ്രസ്താവിച്ചു.
ഫെബ്രുവരി 28-ാം തിയതി വത്തിക്കാനില്‍ വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തിലാണ് സഭയിലെ 22 പുതിയ കര്‍ദ്ദിനാളന്മാരില്‍ ഒരാളും സഭയുടെ വിശ്വാസകാര്യങ്ങളുടെ തലവനുമായ കര്‍ദ്ദിനാള്‍ ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്.
സുവിശേപ്രഘോഷണത്തിലൂടെ ജനതകള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു കൊടുക്കുക എന്നതാണ് സഭയുടെ പരമമായ ലക്ഷൃമെന്നും, അതിനുള്ള ഉപകരണമാണ് ക്രിസ്തു സ്ഥാപിച്ച സഭയെന്നും
കര്‍ദ്ദിനാള്‍ ഫിലോണി വ്യക്തമാക്കി.
വിശ്വാസത്തില്‍ അടിയുറച്ച ജീവിതത്തിന്‍റെ ഉള്‍ച്ചേര്‍ച്ചയാണ് സുവിശേഷം ജീവിക്കുവാനും അത് പ്രഘോഷിക്കുവാനും വ്യക്തികളെ പ്രാപ്തരാക്കുന്നതെന്നും, അങ്ങനെ സുവിശേഷപ്രഘോഷണം
സ്നേഹമായും, സുവിശേഷം ശ്രവിക്കുന്നവരുടെ ജീവിത മേഖലകളിലെ സ്നേഹപ്രവര്‍ത്തിയായും പരിണക്കുമെന്നും കര്‍ദ്ദിനാള്‍ ഫലോണി അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ചൈനയിലോ, വിയറ്റ്നാമിലോ, ഉത്തര കൊറിയയിലോ, എവിടെ ആയിരുന്നാലും ഭരണകൂടങ്ങള്‍ക്ക് ക്രൈസ്തവര്‍ ഭീഷണിയല്ലെന്നും, മറിച്ച് അവര്‍ ക്രിസ്തു സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കുന്ന നാടിന്‍റെ നല്ല പൗരന്മാരാണെന്നും, ക്രൈസ്തവ പീഡനങ്ങളുടെ രാജ്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കര്‍ദ്ദിനാള്‍ ഫിലോണി വിശദമാക്കി.








All the contents on this site are copyrighted ©.