2012-10-03 11:01:28

അന്താരാഷ്ട്ര നിയമ വ്യവസ്ഥയും മനുഷ്യാവകാശങ്ങളും ആദരിച്ചുകൊണ്ട് സിറിയന്‍ പ്രശ്നം പരിഹരിക്കണം: ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി


02 ഒക്ടോബര്‍ 2012, ന്യൂയോര്‍ക്ക്

അന്താരാഷ്ട്ര നിയമ വ്യവസ്ഥയും മനുഷ്യാവകാശ നിയമങ്ങളും ആദരിച്ചുകൊണ്ടുവേണം സിറിയന്‍ പ്രശ്നം പരിഹരിക്കാനെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മമ്പേര്‍ത്തി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 67 മത് പൊതുസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി ഇപ്രകാരം പ്രസ്താവിച്ചത്. സമകാലിക അന്താരാഷ്ട്ര സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കണമെന്നും അദ്ദേഹം തദവസരത്തില്‍ ആവശ്യപ്പെട്ടു. 67വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ഒരു അന്താരാഷ്ട്ര നേതൃത്വ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാന്‍ യു,എന്നിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇനിയും ഫലപ്രദമായി ഇടപെടുന്നതിന്, അനുയോജ്യമായ പരിഷ്ക്കരണങ്ങളിലൂടെ യു.എന്നിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.