2013-01-30 16:38:24

സമാധാനത്തിനായുള്ള
ഉഭയകക്ഷി സമ്മേളനം ജരൂസലേമില്‍


30 ജനുവരി 2013, ജരൂസലേം
ഇസ്രായേല്‍-വത്തിക്കാന്‍ ഉഭയക്ഷി സമ്മേളനം ജരൂസലേമില്‍ സമാപിച്ചു. ജനുവരി 29-ാം തിയതി ചൊവ്വാഴ്ചയാണ് വത്തിക്കാന്‍- ഇസ്രായേല്‍ രാഷ്ട്രങ്ങളുടെ സ്ഥിരപ്രവര്‍ത്തക പ്രതിനിധി സംഘം ജരൂസലേമില്‍ സമ്മേളിച്ചത്. ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ കാര്യക്ഷമമായി തുടരുന്നതിനും ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ പുരോഗതി പ്രാപിക്കുന്ന സമാധാന നീക്കങ്ങളില്‍ പിന്‍തുണ പ്രഖ്യാപിക്കുന്നതിനും സംയുക്ത സമ്മേളനം സഹായാകമായെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ എത്തേരെ ബലേസ്ത്രേരോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

ഇസ്രായേലിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സഹമന്ത്രി ഡാനിയേല്‍ ഏലിയണ്‍, സാമ്പത്തിക ഉപദേഷ്ടാവ് സമീര്‍ അബു നാസ്സര്‍, മുഖ്യ നിയമോപദേഷ്ടാവ് ഹെന്‍ട്രി ലവിങ്ങ്, ഇസ്രായേലിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോസഫ് ലാസ്സറേത്ത്, ജരൂസലേം ലത്തീന്‍ പാത്രിയര്‍ക്കേറ്റിന്‍റെ
വികാരി ജനറല്‍ ബിഷപ്പ് പൗലോസ് മാര്‍ക്കോസ് തുടങ്ങി ക്രൈസ്ത-.യഹൂദ-ഇസ്ലാമിക ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വകസനത്തിന്‍റേയും സാമാധാനപൂര്‍ണ്ണമായ വളര്‍ച്ചയുടെയും കാര്യങ്ങള്‍ക്ക് പദ്ധതി ഒരുക്കുകയും ചെയ്തുവെന്ന് മോണ്‍സീഞ്ഞോര്‍ ബലസ്ത്രേരോയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അടുത്ത പ്രവര്‍ത്തക സമിതിയോഗം ജൂണ്‍ മാസത്തില്‍ വത്തിക്കാനില്‍ ചേരുവാനും സമ്മേളനം തീരുമാനിച്ചു.









All the contents on this site are copyrighted ©.