2013-06-21 16:51:14

കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ ധ്യാനങ്ങള്‍


21 ജൂണ്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായിരിക്കുമ്പോള്‍ നടത്തിയ ധ്യാനങ്ങള്‍ വത്തിക്കാന്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. 2006ല്‍ അര്‍ജന്‍റീനയിലെ മെത്രാന്‍മാര്‍ക്കുവേണ്ടി കര്‍ദിനാള്‍ ബെര്‍ഗോളിയോ നടത്തിയ ധ്യാനങ്ങളാണ് “കര്‍ത്താവ് ഏക പ്രത്യാശ” എന്നു പേരിട്ടിരിക്കുന്ന ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വത്തിക്കാനും അര്‍ജ്ജന്‍റീനയിലെ പ്രസാധകരായ ജാക്കാ ബുക്ക്‌സും സംയുക്തമായാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോയുടെ ആത്മീയ ചിന്തകള്‍ സമാഹരിക്കുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ഈശോ സഭാ സ്ഥാപകനായ വി.ഇഗ്നേഷ്യസ് ലെയോളയുടെ ആദ്ധ്യാത്മികാഭ്യാസങ്ങളും സഭാ പിതാക്കന്‍മാരുടേയും മാര്‍പാപ്പമാരുടേയും ഉത്ബോധനങ്ങളും സഭാ പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥഭാഗങ്ങളുമായി കോര്‍ത്തിണക്കി ധ്യാന ചിന്തകള്‍ തയ്യാറാക്കുന്ന കര്‍ദിനാള്‍ ബെര്‍ഗോളിയോ, പലയിടത്തും സാഹിത്യകൃതികളില്‍ നിന്നുള്ള ഉദ്ധരണികളും സമകാലിക സഭാമേലധ്യക്ഷന്‍മാരുടെ വാക്കുകളും ഉപയോഗിക്കുന്നുണ്ട്.








All the contents on this site are copyrighted ©.