2013-08-07 18:15:07

ജീവിതത്തന്‍റെ അന്ത്യം
മരണമല്ല നിത്യതയാണ്


7 ആഗസ്റ്റ് 2013, റോം
ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ അന്ത്യം മരണമല്ല, നിത്യജീവനാണെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍ ഡേരിയൂസ് കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന മതബോധന പരമ്പയിലാണ് മരണത്തെ നിത്യജീവനിലേയ്ക്കുള്ള യാത്രയുടെ ആരംഭമായി ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചത്. ജീവിത സായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ പരിശോധിക്കപ്പെടുന്നതെന്ന് കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ പഠിപ്പിക്കുന്നു.

ഓരോ മനുഷ്യനും തന്‍റെ മരണസമയത്തുതന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ ശാശ്വതമായ പ്രതിഫലം സ്വീകരിക്കുന്നുവെന്ന് സഭയുടെ മതബോധനഗ്രന്ഥത്തെ ആധാരമാക്കി ഫാദര്‍ കൊവാല്‍സിക്ക് വിസ്തരിച്ചു (1022). ശുദ്ധീകരണ പ്രക്രിയയിലൂടെയോ, നിത്യസൗഭാഗ്യത്തിലേയ്ക്ക് നേരിട്ടു പ്രവേശിച്ചോ, അല്ലെങ്കില്‍ ശാശ്വതമായ ശിക്ഷയിലേയ്ക്ക് നേരിട്ടു നിപതിച്ചോ മനുഷ്യന്‍റെ അന്ത്യവിധി സംഭവിക്കുന്നതെന്നും സഭയുടെ പ്രബോധനത്തെ അധാരമാക്കി ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.

ക്രൈസ്തവ കാഴ്ചപ്പാടില്‍ ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാദ്ധ്യമായ സമയവും ജീവിതാന്ത്യമായ മരണമാണെന്ന് ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി. മനുഷ്യന്‍റെ അന്ത്യവിധിയെ ദൈവശാസ്ത്രജ്ഞന്മാര്‍ ക്രിസ്തുവിന്‍റെ ദ്വിതീയാഗമന വേളയില്‍ അവിടുന്നുമായുള്ള അന്തിമ സമാഗമത്തിന്‍റെ പശ്ചാചത്തലത്തിലാണ് സാധാനരണ വിവിരിക്കുന്നത്. എന്നാല്‍ ഓരോ വ്യക്തിയും മരണംകഴിഞ്ഞ് ഉടനെത്ന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനസൃതമായി പ്രതിഫലം സ്വീകരിക്കുമെന്നും ഉറപ്പിച്ചു പറയുന്നുണ്ടെന്ന് ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്നു നല്ല കള്ളനോടു പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റു പല ഭാഗങ്ങളും ഓരോരുത്തര്‍ക്കും ലഭിക്കാന്‍ പോകുന്ന വ്യത്യസ്തമായ അന്തിമ ഭാഗധേയത്തെപ്പറ്റി സൂചിപ്പിക്കുന്നുവെന്നും ഫാദര്‍ കൊവാല്‍സിക്ക് ഉദ്ബോധിപ്പിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.