2014-02-26 17:02:43

പാപ്പായുടെ സന്ദര്‍ശനം
പലസ്തീനയ്ക്ക് പ്രത്യാശ


26 ഫെബ്രുവരി 2014, വത്തിക്കാന്‍
പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനം പീഡിത ജനതയ്ക്ക് വിമോചനത്തിന്‍റെ പ്രത്യാശയാണെന്ന്, സന്ദര്‍ശന കമ്മറ്റിയുടെ സെക്രട്ടറി, ഫാദര്‍ റഫാത്ത് ബെയ്ഡര്‍ പ്രസ്താവിച്ചു. മെയ് 24 മുതല്‍ 26-വരെ തിയതികളില്‍ അരങ്ങേറാന്‍ പോകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടത്തിയ
വാര്‍ത്താ സമ്മേളനത്തിലാണ് ഫാദര്‍ റഫാത്ത് സന്ദര്‍ശനത്തിന്‍റെ സമൂഹ്യ-രാഷ്ട്രീയ വശങ്ങളെക്കുറിച്ച് പ്രതിപാദിച്ചത്.

പലസ്തീനായിലെ ബതലഹേമിലെത്തുന്ന പാപ്പായുടെ സാന്നിദ്ധ്യം പതിറ്റാണ്ടുകളായി പീഡനത്തില്‍ കഴിയുന്ന അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യാശയുടെ കിരണമാണെന്നും, പലസ്തീനാ രാഷ്ട്രത്തിന് അംഗീകരാവുമാണെന്നും, യോര്‍ദ്ദാന്‍കാരനായ ഫാദര്‍ റഫാത്ത് വാര്‍ത്താ ഏജെന്‍സികള്‍ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ദാവീദിന്‍റെ പട്ടണെമെന്നും ക്രിസ്തുവിന്‍റെ ജനന്മദേശമെന്നും അറിയപ്പെടുന്ന ബെതലേഹം തീര്‍ത്ഥാടകരുടെ പ്രവാഹംകൊണ്ടുതന്നെ പലസ്തീനായുടെ സാമ്പത്തിക തലസ്ഥാമാണ്. ലോകത്തെ ഏറ്റവും പുരാതനമായ ക്രൈസ്തവ സമൂഹം ബെതലഹേമിലാണ് പാര്‍ക്കുന്നതെന്ന സത്യവും സ്ഥലത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ക്രിസ്തു പിറന്നപ്പോള്‍ രക്ഷയുടെ ഗ്ലോരിയ സന്ദേശം ആദ്യമായി ശ്രവിച്ച ഇടയസമൂഹത്തിന്‍റെ പിന്‍തലമുറക്കാരാണ് ഇന്നും അവിടെ പാര്‍ക്കുന്നതെന്നും ഫാദര്‍ റിഫാത്ത് വെളിപ്പെടുത്തി.

പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ അന്‍പാതാം വാര്‍ഷികത്തിലാണ്
പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനാടു സന്ദര്‍ശിച്ച് കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളുടെ പരമാദ്ധ്യക്ഷന്‍ അത്തനാഗോറസുമായി കൂടിക്കാഴ്ച നടത്തുന്നത്. ജരൂസലേം, ബതലേഹം, കാല്‍വരി എന്നിവിടങ്ങള്‍
പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. ഇസ്രായേല്‍ പലസ്തീന്‍ സൗഹൃദത്തിനായുള്ള വത്തിക്കാന്‍റെ ദീര്‍ഘകാല പരിശ്രമങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ തെളിവുലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന്
ഫാദര്‍ റിഫാത്ത് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.