2014-03-04 17:40:05

തെറ്റുപറ്റാത്തവരുണ്ടോ?


04 മാർച്ച് 2014, വത്തിക്കാൻ
സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ്, അതിനെപ്രതി ക്ഷമചോദിക്കണമെന്ന് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ തിങ്കളാഴ്ച കണ്ണിച്ചേർത്ത ട്വീറ്റിലൂടെയാണ് തെറ്റുകൾ അംഗീകരിച്ച് ക്ഷമചോദിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് പാപ്പ ലോകത്തെ ഓർമ്മിപ്പിച്ചത്. “ജീവിതത്തിൽ തെറ്റുപറ്റാത്തവരില്ല, സ്വന്തം തെറ്റു മനസിലാക്കി, ക്ഷമ ചോദിക്കാൻ നാം പരിശീലിക്കേണ്ടിയിരിക്കുന്നു.” (In life we all make many mistakes. Let us learn to recognize our errors and ask forgiveness.) – എന്നാണ് പാപ്പ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ഇംഗ്ലീഷ്, അറബി, ലാറ്റിൻ ഉൾപ്പെടെ 9 ഭാഷകളിൽ ട്വീറ്റ് ചെയ്യുന്ന പാപ്പായുടെ സാരോപദേശങ്ങൾക്ക് സൈബർ ലോകത്തിൽ വൻ സ്വീകാര്യതയുണ്ട്.

ITALIAN:
Nella vita tutti facciamo tanti sbagli. Impariamo a riconoscere i nostri errori e a chiedere scusa.

LATIN:
Quotidiana nos saepenumero erramus in vita. Eadem discamus tandem ipsi agnoscere errata earumque expetere veniam.

ARABIC :
نقترف جميعا في الحياة اخطاء. فلنتعرف الاعتراف بأخطائنا والاعتذار عنها.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.