2014-12-03 17:49:39

അടിമത്വം അവസാനിപ്പിക്കണം
സഹോദരങ്ങളെ അടിമകളാക്കരുത്


3 ഡിസംബര്‍ 2014, വത്തിക്കാന്‍
സഹോദരങ്ങളെ അടിമകളാക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാകയാല്‍, ആരെയും നാം അടിമകളായി കാണുകയോ ഉപയോഗിക്കുയോ ചെയ്യരുതെന്നും, മറിച്ച് സമകാലിക അടിമത്വമായ മനുഷ്യക്കടത്ത്, വേശ്യാവൃത്തി, മനുഷ്യാവയവങ്ങളുടെ വിപണനം എന്നിവ ഇല്ലായ്മചെയ്യാന്‍ പരിശ്രമിക്കണമെന്നും, ഡിസംബര്‍ 2-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

tweet@pontifex എന്ന ഹാന്‍ഡിലില്‍ അനുദിനജീവിതത്തിന് ഉതകുന്ന ആത്മീയ സൂക്തങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Slaves no more. We are all brothers and sisters. #EndSlavery








All the contents on this site are copyrighted ©.