2015-05-13 17:55:00

പാവങ്ങള്‍ക്കായൊരു സംഗീതനിശ വത്തിക്കാനില്‍


ജീവിതയാതനയില്‍ സംഗീതം സാന്ത്വനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്ന ‘പാവങ്ങള്‍ക്കായുള്ള സംഗീത പരിപാടി’യുടെ (A musical concert for the Poor) സംഘാടകരെയും പ്രായോജകരെയും മെയ് 13-ാം തിയതി ബുധനാഴ്ച രാവിലെ പോള്‍ ആറാന്‍ ഹാളിനോടു ചേര്‍ന്നുള്ള മുറിയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ച്. ജീവകാരുണ്യത്തിനുവേണ്ടി അവതരിപ്പിക്കപ്പെടുന്ന സംഗീതത്തിന്‍റെ ആനന്ദം താല്കാലികമല്ല, അത് സാന്ത്വനമായി പാവങ്ങളി‍ല്‍ എത്തിച്ചേരും, അതിനാല്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന ഈ സംഗീതനിശയ്ക്ക് ദൈവികകാരുണ്യത്തിന്‍റെ മൂല്യമുണ്ടെന്ന് പാപ്പാ തന്‍റെ ഹ്രസ്വപ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.

പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ജീവകാരുണ്യപ്രവൃത്തിനങ്ങള്‍ക്കുള്ള ധനശേഖരാര്‍ത്ഥമാണ് മെയ് 14-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം സംഗീതനിശ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അരങ്ങേറുന്നത്. മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന റോമാ രൂപതയുടെ 200 അംഗഗായകസംഘവും ഇറ്റലിയുടെ പ്രഗത്ഭരായ ഉപകരണസംഗീതജ്ഞരും ചേര്‍ന്നാണ് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ധനശേഖരാര്‍ത്ഥം സംഗീതനിശ വത്തിക്കാനില്‍ അവതരിപ്പിക്കുന്നത്.   








All the contents on this site are copyrighted ©.