2015-11-17 14:13:00

രോഗിയോടുള്ള കനിവ് കാരുണ്യമെന്ന പുണ്യത്തിന്‍റെ പരമപ്രകടനം


     വേദനിക്കുന്ന വ്യക്തിയോട്, രോഗിയോട് കനിവുകാട്ടുകയെന്നത് കാരുണ്യമെന്ന പുണ്യത്തിന്‍റെ പരമപ്രകടനങ്ങളി‍ല്‍ ഒന്നാണെന്ന് ആതുരശുശ്രൂഷകരുടെ അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് സ്സിഗ്മണ്ട് സ്സിമോസ്ക്കി പ്രസ്താവിച്ചു.

     ഈ പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം (നവമ്പര്‍) 19 മുതല്‍ 21 വരെ സംഘടിപ്പിക്കപ്പെടുന്ന മുപ്പതാം അന്താരാഷ്ട്ര സമ്മേളനത്തെ അധികരിച്ച് ചൊവ്വാഴ്ച ( 17/11/15) പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാ ലയത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ആതുരസേവനത്തില്‍ ഓരോ ആതുരശുശ്രൂഷകനും സ്വന്തം മനസ്സാക്ഷിയെയും ആന്തിരകതയെയും ആദ്ധ്യാത്മികതയെയും രോഗിയുടെയും തിരസ്കൃതന്‍റെയും സേവനത്തിനായി വയ്ക്കുന്നുവെന്നും ആര്‍ച്ച്ബിഷപ്പ് സ്സിമോസ്ക്കി പറഞ്ഞു.

     മനുഷ്യനെയും ഗ്രഹത്തെയും സേവിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോ ഗ്യത്തിന്‍റെയും സ്വീകരണത്തിന്‍റെയും സംസ്കൃതി എന്നതാണ് ഈ സമ്മേളനത്തിന്‍റെ  ആദര്‍ശപ്രമേയം.








All the contents on this site are copyrighted ©.