2017-01-07 12:26:00

യേശുവിന്‍റെ പിറവി വെളിച്ചത്താലും സമാധാനത്താലും നിറയ്ക്കട്ടെ


പൗരസ്ത്യ സഭകളില്‍ ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന സഭകള്‍ക്ക് മാര്‍പ്പാപ്പായുടെ ക്രിസ്തുമസ് ആശംസകള്‍.

ജൂലിയന്‍ പഞ്ചാംഗമനുസരിച്ച് ജനുവരി 7 നാണ് യേശുവിന്‍റെ  തിരുപ്പിറവിത്തിരുന്നാള്‍.

കര്‍ത്താവായ യേശുവിന്‍റെ നവപിറവി, വെളിച്ചത്താലും സമാധാനത്താലും ഈ സഭാസമൂഹങ്ങളെ നിറയ്ക്കട്ടെയെന്ന് സാഹോദര്യസന്തോഷത്തിന്‍റെ അരൂപിയില്‍  ഫ്രാന്‍സീസ് പാപ്പാ ആശംസിക്കുന്നു.

കത്തോലിക്കാസഭ പ്രത്യക്ഷീകരണത്തിരുന്നാള്‍, അഥവാ, ദനഹാത്തിരുന്നാള്‍ ആഘോഷിച്ച വെള്ളിയാഴ്ച (06/01/17) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാന്തരം വിശ്വാസികളെ സംബോധന ചെയ്യവെയാണ് പാപ്പാ ഈ തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ജൂലിയന്‍ കലണ്ടര്‍ പരിഷ്ക്കരിച്ച് പതിമൂന്നാം ഗ്രിഗറി മാര്‍പ്പാപ്പാ 1582 ഒക്ടോബറില്‍ നടപ്പിലാക്കിയ ഗ്രിഗോറിയന്‍ കലണ്ടറാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ലോക സമൂഹം പിന്‍ചെല്ലുന്നതും. സാര്‍വ്വത്രികസഭ ഈ പഞ്ചാംഗമനുസരിച്ചാണ്  തിരുപ്പിറവിത്തിരുന്നാള്‍ ഡിസമ്പര്‍ 25 ന് കൊണ്ടാടുന്നത്.








All the contents on this site are copyrighted ©.