2017-07-14 13:12:00

ഇനിയും ഭീതിദമാകുന്ന കുടിവെള്ളത്തിന്‍റെ പ്രതിസന്ധി


ജനകോടികള്‍ക്കു ഇനിയും കുടിവെള്ളം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗത്തിന്‍റെയും ലോകാരോഗ്യ സംഘടയുടെയും നിരീക്ഷണം. ശിശുക്ഷേമ വിഭാഗത്തിന്‍റെയും (UNICEF)  ലോകാരോഗ്യ സംഘടയുടെയും (WHO) ജൂലൈ 13-ന് ഇറക്കിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐക്യരാഷ്ട്ര സംഘട വിഭാവനംചെയ്തിരിക്കുന്ന സുസ്ഥിതി വികസനപദ്ധതി 2030 മുന്നോട്ടു പോകുമ്പോഴും, അപരിഹാര്യമായ വിധത്തിലാണ് കുടിവെള്ളം, ശുചീകരണ സൗകര്യങ്ങള്‍ എന്നിവയുടെ മേഖലകളില്‍ രാഷ്ട്രങ്ങള്‍ പിന്‍പന്തിയില്‍ നില്ക്കുന്നതെന്ന് സംയുക്ത പ്രസ്താവന വിശദീകരിച്ചു. കുടിവെള്ളം ശുചീകരണ സൗകര്യങ്ങള്‍ എന്നിവയുടെ കുറവ് ഏറ്റവും കൂടുതല്‍ അപകടപ്പെടുത്തുന്നത് കുട്ടികളെയാണ്. ഭീമമായ കുടിവെള്ളക്ഷാമവും ശുചിത്വ സൗകര്യങ്ങളുടെ കുറവും അനുഭവിക്കുന്ന രാഷ്ട്രങ്ങളില്‍ കുട്ടികളുടെ മരണനിരക്കും പകര്‍ച്ചവ്യാധിയും മറ്റു രോഗാവസ്ഥയും ഭയാനകമാണെന്ന് യുഎന്‍ സംഘടകള്‍ - UNICEF, WHO-ന്‍റെ പ്രസ്താവനകള്‍ വെളിപ്പെടുത്തി.

“ലോകത്ത് ഇനിയൊരു മഹായുദ്ധമുണ്ടാകുമെങ്കില്‍ അത് കുടിവെള്ളത്തിനുവേണ്ടിയാകും...!” 
                                                                                                                                                                               
 - പാപ്പാ ഫ്രാന്‍സിസ്.








All the contents on this site are copyrighted ©.