2017-11-25 13:10:00

മെത്രാന്‍റെ ന്യായാധിപ സ്വഭാവത്തെക്കുറിച്ച് മാര്‍പ്പാപ്പാ


വിവാഹസംബന്ധിയായ തീര്‍പ്പുകല്പിക്കുന്നതിനുള്ള ഹ്രസ്വവിസ്താര കോടതിയില്‍ രൂപതാമെത്രാന്‍ അദ്ദേഹത്തിന്‍റെ അജപാലനശുശ്രൂഷാദൗത്യത്താല്‍ തന്നെ സ്വയംകൃതനും അനന്യനുമായ (PERSONAL AND UNIQUE) ന്യായാധിപനാണെന്ന് മാര്‍പ്പാപ്പ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

തിരുസഭയുടെ പരമോന്നത അപ്പീല്‍ കോടതിയായ “റോത്ത റൊമാന” (ലത്തീനില്‍ “റോത്തെ റൊമാനെ”) സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്തവരെ ശനിയാഴ്ച (25/11/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കാനോനികമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ സഭാതലാനുഭവങ്ങള്‍ മനസ്സിലാക്കാനും പരസ്പരം കൈമാറാനുമുള്ള ഒരവസരമാണ് ഈ പരിശീലനപരിപാടിയെന്ന് പാപ്പാ പറയുന്നു.

സുവിശേഷവത്ക്കരണ ദൗത്യം ആത്മാക്കളുടെ രക്ഷ എന്നിവയെസംബന്ധിച്ച സങ്കീര്‍ണ്ണ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സഭ, ജെറുസലേമിലെ ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ പ്രവര്‍ത്തന ശൈലി, അതായത്, പത്രോസ് ഇതര അപ്പസതോലന്മാരോടും ആദിമക്രൈസ്തവസമൂഹം മുഴുവനോടും ചേര്‍ന്ന്, കര്‍ത്താവായ യേശുവിന്‍റെ കല്പന പരിശുദ്ധാരൂപിയുടെ പ്രചോദനമനുസരിച്ച്  പാലിക്കാന്‍ ശ്രമിച്ചിരുന്നത്, പിന്‍ചെല്ലേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിവാഹസംബന്ധിയായ കാര്യങ്ങളില്‍ സഭയുടെ ഭാഗത്തുനിന്ന് നീതി പ്രതീക്ഷിച്ചിരിക്കുന്ന വിശ്വാസികളുടെ സഹനങ്ങളിലും ഏകാന്തതയിലും അവരോടൊപ്പമായിരിക്കാന്‍ പാപ്പാ സഭാകോടതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്  പ്രചോദനം പകരുകയും ചെയ്തു.








All the contents on this site are copyrighted ©.